ടെസ്റ്റ് പരമ്പരയും ഇന്ത്യ കൈവിട്ടു
ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന പരമ്പര നഷ്ടമായതിനു പിന്നാലെ ന്യൂസീലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. രണ്ടാം ടെസ്റ്റില്‍ ന്യൂസിലാൻഡിനു 132 റണ്‍സായിരുന്നു വിജയ ലക്ഷ്യം. മത്സരം തീരാന്‍ രണ്ട് ദിവസം ശേഷിക്കെ ഏഴ് വിക്കറ്റിന് ന്യൂസീലാന്‍ഡ് ലക്ഷ്യം നേടി. ബ്ലണ്ടലും ലാതമും നേടിയ അര്‍ധസെഞ്ചുറികളാണ് ന്യൂസീലാന്‍ഡ് വിജയം അനായാസമാക്കിയത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലായിരുന്നു രണ്ടാമിന്നിങ്സില്‍ ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 124 റണ്‍സിന് ഇന്ത്യ പുറത്തായി. 24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.