ഇന്ത്യാ – ബംഗ്ലദേശ് സന്നാഹ മൽസരം ഇന്ന്
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെ നേരിടും.ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലന്റിനോട് പരാജയപ്പെട്ടിരുന്നു.ഇന്ത്യൻ സമയം ഉച്ചക്ക് 3 മണിക്ക് മത്സരം ആരംഭിക്കും.കാഡിഫിലാണ് മത്സരം നടക്കുന്നത്.