ഐഎഫ്എഫ്കെ: ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു
ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു.നാളെ വൈകീട്ട് 5.45 വരെയാണ് പ്രേക്ഷക ചിത്രം തെരഞ്ഞെടുക്കാനുള്ള അവസരം.ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ.