രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് രജിസ്ട്രേഷൻ 30 വരെ നീട്ടി
രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധി രജിസ്ട്രേഷൻ നവംബർ 30 വരെ നീട്ടി. 1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച് ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താനുള്ള തീയതിയാണ് നീട്ടിയത്.
https://registration.iffk.in എന്ന ലിങ്കിൽ എല്ലാ വിഭാഗങ്ങൾക്കും ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.വിവരങ്ങൾക്ക് info@ iffk.in എന്ന ഇ-മെയിലിലും 8137990813 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.