രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളക്ക് നാളെ തുടക്കം
തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളക്ക് നാളെ (ജൂൺ 21 ) തുടക്കമാകും. ആകെ 262 ചിത്രങ്ങളാണ് പ്രദർശനത്തിന് ഉള്ളത്. വൈകിട്ട് ആറിന് ഗവർണർ പി സദാശിവം കൈരളി തീയ്യറ്ററിൽ നടക്കുന്ന ചടങ്ങിൽ മേള ഉദ്ഘടാനം ചെയ്യും.
ജൂൺ 26 വരെയാണ് മേള. ഇറ്റാലിയൻ സംവിധയകാൻ അഗസ്റ്റിനോ ഫെറാന്റോയുടെ 'സെൽഫി' ആണ് ഉദ്ഘാടന ചിത്രം. കൈരളി, നിള , ശ്രീ തീയറ്ററുകളിലായാണ് പ്രദർശനം.മത്സര വിഭാഗത്തിൽ 63 ചിത്രങ്ങളും ഫോക്കസ് വിഭാഗത്തിൽ 74 ചിത്രങ്ങളും ഉണ്ട്. അന്തരാഷ്ട്ര വിഭാഗത്തിൽ 44ഉം മലയാളത്തിൽ 19 ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രശസ്ത തമിഴ് സംവിധയകാൻ പാ രഞ്ജിത്തിന്റെ മഗിഴ്ചി അടൂർ ഗോപാലകൃഷ്ണന്റെ സുഖാന്ത്യം ശ്രീകുമാരൻ തമ്പിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ഋതുരാഗം എന്നിവയും പ്രദർശിപ്പിക്കും.മഗിഴ്ചി ഉൾപ്പെടെ ആറു മ്യൂസിക് വിഡിയോകളും ഒൻപത് ആനിമേഷൻ ചിത്രങ്ങളും ഉണ്ടാകും.