നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളി കുടുംബങ്ങളെ തിരിച്ചറിഞ്ഞു
കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിനോദ സഞ്ചാരികള്‍ തിരുവനന്തപുരം ചെമ്ബഴന്തി ചെങ്കോട്ടുകോണം സ്വദേശികള്‍. രണ്ട് ദമ്ബതികളും ഇവരുടെ നാല് കുട്ടികളുമാണ് മരിച്ചത്. പ്രവീണ്‍, രഞ്ജിത്ത്, ശരണ്യ, ഇന്ദു, ശ്രീ ഭദ്ര, അഭിനവ്, അബി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും മന്ത്രി പറഞ്ഞു.
രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്നാണ് അപകടം. അതേസമയം, ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്.
തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവര്‍. രാത്രി തണുപ്പകറ്റാന്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.