വെന്യു : ഈ മാസം വിപണിയിൽ
ഹ്യുണ്ടേയ് വെന്യു ഈ മാസം 21ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.ആദ്യ കണക്റ്റഡ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി) എന്ന ഖ്യാതിയോടെയാണ് ഈ വാഹനം വരുന്നത്.ഹ്യുണ്ടായിയുടെ മറ്റു വാഹനങ്ങൾ പോലെ ഡിസൈനിലും സൗകര്യങ്ങളിലും ഒട്ടും കുറവ് വരുത്തിയിട്ടില്ല.
ഡേ ടൈം റണ്ണിങ് ലൈറ്റുകൾ,ക്രൂയിസ് കൺട്രോൾ,കീലെസ് ഗോ, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്ൾ കാർ പ്ലേ സഹിതം എട്ട് ഇഞ്ച് ടച് സ്ക്രീൻ , ഇ സിം അധിഷ്ഠിതമായ ബ്ലൂ ലിങ്ക് സംവിധാനവും മുപ്പത്തിമൂന്നോളം ഫംക്ഷനുകളുമായി എത്തുന്ന വെന്യു കണക്ടിവിറ്റി രംഗത്ത് പുതിയ വിപ്പ്ലവം സൃഷ്ട്ടിക്കും എന്നാണ് പ്രതീക്ഷ.
മൂന്നു എൻജിൻ സാധ്യതകളോടെയാവും വെന്യുവിന്റെ വരവ്: 1.2 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ.1.2 ലീറ്റർ പെട്രോൾ 83 ബി എച് പി കരുത്ത് നൽകുമ്പോൾ ടർബോ എങ്ങിനെ 100 ബി എച് പി കരുത്തിലാണ് പ്രവർത്തിക്കുക.ഡീസൽ എൻജിനു 90 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും.