തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 25 കിലോ സ്വർണ്ണം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. DRI സംഘമാണ് സുനിലിനെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തു വരികയാണ്.