ഹോണ്ട സിവിക്കിന്റെ വമ്പൻ തിരിച്ചുവരവ്
ഹോണ്ടയുടെ ഫ്ലാഗ്ഷിപ് മോഡൽ സിവിക് ഇന്ത്യ വിട്ടിട്ടു 5 വർഷങ്ങൾ കഴിഞ്ഞു.ഇപ്പോൾ വലിയ എക്സ്ക്ലുസിവ് മാറ്റങ്ങളോടെ തിരിച്ചു വരികയാണ് ഹോണ്ട സിവിക്. ഹോണ്ടയുടെ നിലവിലെ മോഡലുകൾക്ക് കിട്ടുന്ന സ്വീകാര്യത ആയിരിക്കണം സിവിക്കിനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ട് വരൻ കമ്പനിയെ പ്രേരിപ്പിച്ചത്.
വളെര വലിയ കാറാണ് സിവിക്.ആദ്യ കാഴ്ചയിൽ തന്നെ അത് പ്രകടമാണ്.പുതിയ വ്യത്യസ്തമാർന്ന ഡിസൈൻ ആണ് സിവിക്കിനു നൽകിയിരിക്കുന്നത്.പുതിയ സിറ്റിയോടും അമേസിനോടും സാമ്യമുള്ള ഗ്രിൽ,മുന്നിലെയും പിന്നിലെയും വലിയ ബമ്പറുകളും എൽ ഇ ഡി ലൈറ്റുകളും,17 ഇഞ്ച് അലോയ് വീലുകൾ, പുറം കാഴ്ചയിൽ തന്നെ ആഡംബരം ഫീൽ ചെയ്യും.
കറുപ്പും ചന്ദനനിറവും അടങ്ങിയ ഡ്യൂവൽ ടോൺ ഇന്റീരിയർ,ഡ്രൈവര്‍ സീറ്റ് എട്ടുതരത്തില് ക്രമീകരിക്കാന്‍ കഴിയും. ഫുള്ളി ഓട്ടോമാറ്റിക്.ഇരട്ട ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക് സണ്‍റൂഫ്, ഏഴ് ഇഞ്ചിന്റെ കളര്‍ ടി.എഫ്.ടി. ഡിജിറ്റല്‍ ഡിസ്പ്ലെ.
ഇടതുവശത്തുള്ള മിററുകളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മുന്നിലെ സ്ക്രീനില്‍ കാണാം.റിവേഴ്സ് പാര്‍ക്കിങ് ക്യാമറകള്‍ക്ക് പുറമെ, ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്രകള്‍ക്ക് ഇതിലെ ദൃശ്യങ്ങള്‍ ഗുണമാവും. എ.സി. വെന്റുകള്‍ പിന്നിലും നൽകിയിട്ടുണ്ട്.
കര്ട്ടന് എയര്‍ബാഗുകളടക്കം ആറ് എയര്‍ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി., ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, െസ്റ്റബിലിറ്റി കണ്ട്രോള്, ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നിവയും ഉൾക്കൊളിച്ചിരിക്കുന്നു.