ഇല്ലാത്ത ക്യാന്‍സറിന് ചികിത്സ; രജനിക്ക് സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ നല്‍കും
തിരുവനന്തപുരം : തെറ്റായ രോഗനിര്‍ണയം കാരണം കീമോതെറാപ്പിക്കും അര്‍ബുദ ചികിത്സയ്ക്കും വിധേയയാകേണ്ടിവന്ന മാവേലിക്കര സ്വദേശി രജനിക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കാന്‍ തീരുമാനമെടുത്തത്.