Monday, January 17, 2022
 
 
⦿ സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി ⦿ ആലപ്പി രംഗനാഥ് അന്തരിച്ചു ⦿ പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി ⦿ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് ⦿ പൊന്മുടി -അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കി ⦿ ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ⦿ ധീരജ് വധം; കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ ⦿ ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ ⦿ കുത്തനെ ഉയർന്ന് കോവിഡ്. ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ⦿ നടൻ മമ്മൂട്ടിക്ക് കോവിഡ് ⦿ ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ഒമ്പത്‌ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ ⦿ ഒരു മാസത്തേക്ക് വാഹനം നിരോധിക്കും ⦿ കുടിവെളളം മുടങ്ങും ⦿ മുരിക്കുംപാടംജെട്ടി റോഡ് ഉദ്ഘാടനംചെയ്‌തു ⦿ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു ⦿ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (12-01-22) ⦿ ജോലി ഒഴിവ് ⦿ പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു ⦿ ജോലി ഒഴിവ് ⦿ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു ⦿ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി രോഗബാധ, ഒമിക്രോണ്‍ ബാധിതര്‍ ഉയരുന്നു ⦿ കോവിഡ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ ⦿ സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ⦿ പത്തനംതിട്ട ജില്ലയില്‍ 863 പേര്‍ക്ക് കോവിഡ് ⦿ സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും ⦿ എസ്‌എസ്‌എല്‍സി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല: മന്ത്രി ശിവന്‍കുട്ടി ⦿ കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു ⦿ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ കോന്നി മെഡിക്കല്‍ കോളജ്: ഓപ്പറേഷന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു ⦿ ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും ⦿ കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുംഭാവിയിലേക്കുള്ള പാലം: ധനമന്ത്രി ⦿ കെ റെയില്‍: സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം ⦿ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി
News

സംസ്‌ഥാനത്ത്‌ കോളേജുകളിൽ 4 വർഷ ബിരുദ കോഴ്‌സുകൾക്ക്‌ ശുപാർശ

22 June 2020 01:43 PM

തിരുവനന്തപുരം: കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈനർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ്ങിയവയും ആരംഭിക്കാൻ സർക്കാരിന്‌ വിദഗ്‌ധസമിതിയുടെ ‌ശുപാർശ നൽകി. കോളേജുകളിൽ ആരംഭിക്കാവുന്ന പുതിയ കോഴ്‌സുകളെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച പ്രൊഫ. സാബു തോമസ്‌ (എംജി വിസി) അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌.

ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, കൊമേഴ്‌സ്‌ കോളേജുകളുടെ എണ്ണം വർധിച്ചെങ്കിലും നവീന കോഴ്‌സുകൾ കുറവാണെന്ന്‌ സമിതി വിലയിരുത്തി. എൻജിനിയറിങ്‌ മേഖലയിൽ കൂടുതൽ തൊഴിലവസരമുള്ള ന്യൂജെൻ കോഴ്‌സുകൾ അനുവദിക്കണം. രാജ്യത്ത്‌ അപൂർവമായുള്ള കോഴ്‌സുകൾ കേരളത്തിലെ സർവകലാശാലകളിൽ തുടങ്ങണം. പരമ്പരാഗത കോഴ്‌സുകളിലൂന്നിയ സർവകലാശാലാ പ്രവർത്തനത്തിൽ മാറ്റംവരണം. നിലവിലെ കോഴ്‌സുകൾ അതുപോലെ തുടരാം.

പുതിയ കോഴ്‌സുകൾക്ക്‌ പുതിയ ഡിപ്പാർട്ടുമെന്റ്‌ ആരംഭിക്കണം. കോഴ്‌സുകളുടെ ഘടന, പരീക്ഷാനടത്തിപ്പ്‌ എന്നിവയിൽ സമഗ്ര പരിഷ്‌കാരമാണ്‌ സമിതി നിർദേശിച്ചത്‌‌. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌, എൻജിനിയറിങ്‌, ശാസ്‌ത്ര വിഷയങ്ങൾക്കായി നൂറിലേറെ കോഴ്‌സും നിർദേശിച്ചിട്ടുണ്ട്‌. പുതിയ കോഴ്‌സുകൾ വിദേശ സർവകലാശാലകൾ കൂടി അംഗീകരിക്കുന്നതാകണം. മൂന്നു വർഷ ബിരുദ കോഴ്‌സുകളിൽ വിദേശങ്ങളിൽ തുടർപഠന സാധ്യത കുറവാണെന്നും സമിതി വിലയിരുത്തി.

പുതിയ കോഴ്‌സുകൾ ഈ അക്കാദമിക്‌ വർഷംതന്നെ ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി കെ ടി ജലിൽ പറഞ്ഞു‌. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. റിപ്പോർട്ട്‌ വിശദമായി പരിശോധിച്ചശേഷം പുതിയ കോഴ്‌സുകളും അവയുടെ ഘടനയും പരീക്ഷാരീതികളും തീരുമാനിക്കും.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration