അതിജീവനം : പ്രളയബാധിതർക്കു താങ്ങായി ഐടി ജീവനക്കാരുടെ ആദ്യ സഹായം കവളപ്പാറയിലെത്തി
തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ 'പ്രതിധ്വനി'യുടെ നേതൃത്വത്തിൽ ശേഖരിച്ച പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കവളപ്പാറയിലെത്തി. ഇന്നലെ രാത്രി (ഓഗസ്റ്റ് 11 ) വൈകുന്നേരം 7 മണിക്ക് ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഇന്ന് പുലർച്ചയോടെ മലപ്പുറം കവളപ്പാറയിലെ പോത്തുകൽ ഉള്ള കാത്തോലികേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേർന്നു. കഴിഞ്ഞ വർഷവും ഈ കൂട്ടായ്മ പ്രളയബാധിതരെ സഹായിക്കാൻ മുൻപിലുണ്ടായിരുന്നു.
പ്രളയ ദുരിതാശ്വാസത്തിനു സാധനങ്ങൾ വാങ്ങാൻ സംഭാവന ചെയ്യുന്നവർ താഴെ കാണുന്ന നമ്പറുകളിലേക്കു ബന്ധപ്പെടാം :
കിരൺ എം ആർ -70122 30578
സ്മിത പ്രഭാകരൻ -98955 42015