വാവേ നിരോധനം; 90 ദിവസത്തെ താത്ക്കാലിക സ്റ്റേ
വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിക്കാൻ അമേരിക്കൻ തീരുമാനം. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണു ഈ 90 ദിവസം. ഇതിനായി ആവശ്യമായ സാധന സേവനങ്ങള്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി അമേരിക്കന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്ക് തുടരും.ഓഗസ്റ്റ് 19 വരെയാണ് ഈ താൽക്കാലിക ലൈസൻസ് നൽകിയത്.
വാവേ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്വാല്‍കോ, ഇന്റല്‍ പോലുള്ള ചിപ്പ് നിര്‍മാണ കമ്പനികളും വാവേയുമായുള്ള സഹകരണം നിർത്തിയേക്കും എന്നാണ് അറിയുന്നത്.ഇത് മുൻകൂട്ടി കണ്ടിട്ടാകണം വാവേ സ്വന്തമായി ഒഎസ് വികസിപ്പിച്ചത്. വാവേക്കു സ്വന്തമായി ചിപ്പ് നിർമ്മാണവും നിലവിൽ ഉണ്ട്.