ക്യാമറകള്‍ക്കൊപ്പം 'മിത്രങ്ങളും' മലയിറങ്ങി, മലമുകളിലുള്ളത് ഡിവൈഎഫ്ഐ മാത്രം: എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇടുക്കി : മണ്ണിടിച്ചിലില്‍ ദുരന്തം നേരിട്ട ഇടുക്കിയിലെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി ഡി.വൈ.എഫ്ഐ. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ മടങ്ങിയതിനു പിന്നാലെ 'മിത്രങ്ങളും' സ്ഥലം കാലിയാക്കിയെന്നും രക്ഷാപ്രവര്‍ത്തനവുമായി ഡിവൈഎഫ്ഐ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്നും സന്ദര്‍ശന ശേഷം എഎ റഹീം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, കെ.യു ജനീഷ്കുമാര്‍ എം.എല്‍.എ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്, പ്രസിഡന്റ് പി പി സുമേഷ് എന്നിവര്‍ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;