ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല, കടുത്ത നിലപാടുമായി ഫിലിംചേംബര്‍
കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍.തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്നും പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
'സൂഫിയും സുജാതയുടെയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുത്. പലര്‍ക്കും പല നീതി എന്നത് ശരിയല്ല.മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചത്. ഈമാസം 19നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.