ദിലീപ് - അനു സിതാര ചിത്രം ശുഭരാത്രിയുടെ ട്രൈലെർ
വ്യാസൻ കെപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് - അനു സിതാര എന്നിവർ ഒന്നിക്കുന്ന ചിത്രം, ശുഭരാത്രിയുടെ ട്രൈലെർ എത്തി. ട്രെയിലറിന് സോഷ്യൽ മീഡിയകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ആശ ശരത് , ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിർഷ, ഇന്ദ്രൻസ്, അജു വർഗീസ്, നെടുമുടി വേണു, സിദ്ദിഖ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, വിജയ് ബാബു, കെപിഎസി ലളിത, തെസ്നി ഖാൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
ആൽബിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ബിജിബാൽ ആണ്.