കെടിഎം 250 ഡ്യൂക്ക് 2020 മോഡലിനായുള്ള ഡെലിവറി ആരംഭിച്ചു
ഇന്ത്യന്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ താരമാണ് കെടിഎം 250 ഡ്യൂക്ക്. ഇപ്പോള്‍ അടുത്തിടെ പരിഷ്ക്കരിച്ച 2020 മോഡലിനായുള്ള ഡെലിവറിയും കമ്പനി ആരംഭിച്ചു.
കമ്പനി ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുമാണ് 250 ഡ്യൂക്കിന്റെ ബുക്കിംഗ് കെടിഎം സ്വീകരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 4000 രൂപയോളം വില കൂടിയ പുതിയ ഡ്യൂക്ക് 250 മോഡലിന് പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്ബ്, സൂപ്പര്‍മോട്ടോ മോഡ്, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന് എന്നിവ ലഭിക്കുന്നു.
390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ് ഈ ഒരു പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്ബ് യൂണിറ്റും 'സൂപ്പര്‍മോട്ടോ' മോഡും എന്നത് ശ്രദ്ധേയമാണ്. 2020 കെടിഎം 250 ഡ്യൂക്കില്‍ അതേ 248 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന് തന്നെയാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.
മുന്‍വശത്ത് 320 mm, പിന്‍വശത്ത് 230 mm ഡിസ്ക് ബ്രേക്കുകളാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസും സുരക്ഷക്കായി ഡ്യൂക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സൂപ്പര്‍മോട്ടോ മോഡ് എബിഎസ് ഓഫ് ചെയ്യാന്‍ സഹായിക്കുന്നു.
മുന്‍വശത്തെ 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ 10 സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കും വഴിയാണ് സസ്പെന്ഷന് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെടിഎം ഡ്യൂക്ക് 250 ന്റെ ഭാരം 169 കിലോഗ്രാം ആണ്. 13.5 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്കാണ് മോട്ടോര്‍സൈക്കിളില്‍ കെടിഎം ഉള്‍പ്പെടുത്തിയിരിക്കുന്നത്.