"റൂം ഫോർ റിവർ " നടപ്പാക്കും; മുഖ്യമന്ത്രി
തിരുവനനന്തപ്പുരം : യൂറോപ്പ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കാനൊരുങ്ങുന്നു."റൂം ഫോർ റിവർ" എന്ന ഡച്ച് പദ്ധതി കേരളത്തിൽ നടപ്പാക്കാനൊരുങ്ങുകയാണ് കേരള സർക്കാർ.
തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് പദ്ധതിയുടെ ഗുണവശങ്ങള്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കാൻ തീരുമാനം. നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു.സമുദ്രനിരപ്പില്‍ നിന്ന് താഴെകിടക്കുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടും എന്ന് കണ്ടാണ് ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.