ദണ്ടുപാളയം മലയാളത്തിലും; ട്രൈലെർ ഇന്ന്
2012 ൽ ശ്രീനിവാസ രാജു ഒരുക്കി തീയേറ്ററുകളിൽ എത്തിയ കന്നഡ ചിത്രമായിരുന്നു ദണ്ഡുപാളയം. അതേ പേരിലുള്ള നോട്ടോറിയസ് ക്രൈം ഗാങ്ങിന്റെ യഥാർത്ഥ കഥ പ്രേരിതമായി ഒരുക്കിയ ചിത്രം അതിലെ വയലൻസ് രംഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. അത് വരെയും കന്നട സിനിമയിൽ കാണാത്ത തരത്തിലെ രംഗങ്ങൾ നൽകിയ ചിത്രമൊരു വമ്പൻ വിജയമായി. പിന്നിട് അണിയറക്കാർ ചിത്രത്തിന്റെ മറ്റു ഭാഗങ്ങളും പുറത്തിറക്കി. ഇതുവരെ ദണ്ടുപാളയത്തിന്റെ നാല് ഭാഗങ്ങൾ പുറത്ത് വന്നു.
വൻ വിജയമായ നാലാം ഭാഗം ഇപ്പോൾ മൊഴി മാറ്റി എത്തുകയാണ് മലയാളത്തിൽ. ചിത്രത്തിന്റെ ട്രൈലെർ നാളെ പുറത്ത് വരും. കന്നഡ താരം സുമൻ രംഗനാഥ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കന്നടയിൽ 75 ദിനങ്ങൾക്ക് മേലെ പല സെന്ററുകളിലും പ്രദർശിപ്പിച്ചു വിജയം നേടിയ ചിത്രമാണ് ദണ്ടുപാളയം.