Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെ ക്വാറന്റീന്‍ വെട്ടിക്കുറച്ചു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധസമരം

08 June 2020 11:54 AM

തിരുവനന്തപുരം: കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിനോക്കുന്ന നഴ്സുമാര്‍ക്ക് ക്വാറന്റീന്‍ നിഷേധിച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. ഭരണപക്ഷ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷന്‍,​ കേരള ഗവ. നഴ്സസ് യൂണിയന്‍ എന്നീ സംഘടനകളാണ് വെവ്വേറെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടി നോക്കുന്ന നഴ്സുമാര്‍ക്ക് രണ്ടാഴ്ചത്തെ ഡ്യൂട്ടിക്ക് ശേഷം പതിനാല് ദിവസം ക്വാറന്റീന്‍ നിര്‍ദേശിച്ചിരുന്നതാണ്. കൊവിഡിന്റെ തുടക്കം മുതല്‍ ഇപ്രകാരമാണ് തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിച്ചുവന്നത്. അറുപതോളം കൊവിഡ് പോസിറ്റീവ് കേസുകള്‍ ചികിത്സയില്‍ തുടരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ ക്വാറന്റീന്‍ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം വെട്ടികുറച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.


കൊറോണ ഐസിയുവില്‍ തുടര്‍ച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈനും ഐസൊലേഷന്‍ വാര്‍ഡിലെ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസത്തെ ക്വാറന്റൈനുമാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിനോക്കുന്ന നഴ്സുമാര്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പി.പി.ഇ കിറ്റ് അണിഞ്ഞാണ് ജോലി നോക്കുന്നത്. പ്രായമുള്ളവരും അവശരുമായെത്തുന്ന രോഗികളോട് പരമാവധി അടുത്തിടപഴകേണ്ട സന്ദര്‍ഭങ്ങളും പലപ്പോഴും ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാതെ വരുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും രോഗപ്പക‌ര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടാക്കുന്നതാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു നഴ്സിന് കൊവിഡ് ബാധിതരായ വൃദ്ധദമ്ബതികളെ പരിപാലിക്കുന്നതിനിടെ കൊവിഡ് ബാധയുണ്ടായിരുന്നു. ഇത്തരത്തില്‍ നഴ്സുമാരില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും രോഗ വ്യാപനം ഉണ്ടാകുന്നത് തടയാന്‍ ക്വാറന്റീന്‍ ആവശ്യമാണ്..ക്വാറന്റീന്‍ കാലയളവില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ ചികിത്സ തേടാമെന്നതാണ് നേട്ടം. എന്നാല്‍ കൊവിഡ് കേസുകളും ആശുപത്രിയിലെ ജോലിഭാരവും കൂടിയ സാഹചര്യം പരിഗണിച്ച്‌ ആശുപത്രി സൂപ്രണ്ട് ക്വാറന്റീന്‍ ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സൂപ്രണ്ടിന്റെ നടപടിക്കെതിരെ കെ.ജി. എന്‍.എ യുടെ നേതൃത്വത്തില്‍ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നഴ്സുമാര്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ രാവിലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അസോസിയേഷന്‍ ജില്ലാ നേതാക്കളായ പ്രദീപ്,​ അജോ സാം വര്‍ഗീസ്,​ ഹമീദ്,​ നിഷാഹമീദ്,​ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിപക്ഷ സംഘടനയായ നഴ്സസ് യൂണിയന്റെ നേതൃത്വത്തില്‍ സൂപ്രണ്ടിന്റെ നടപടിക്കെതിരെ നഴ്സുമാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. അത്യാഹിതവിഭാഗം,​ കൊവിഡ് ചികിത്സാ വിഭാഗം എന്നിവ ഉള്‍പ്പെടെ ആശുപത്രി പ്ര‌വര്‍ത്തനങ്ങളെ ബാധിക്കാതെയും തടസപ്പെടുത്തുകയും ചെയ്യാത്ത തരത്തിലായിരുന്നു സമരം.

Image : Keralakaumudi

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration