ദീപക് ചഹാറിന്റെ രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവ്; ടീം ഹോട്ടലില്‍ തിരിച്ചെത്തി
ദുബായ് : ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. രണ്ടു ടെസ്റ്റും നെഗറ്റീവായ ചാഹര്‍, ടീം ഹോട്ടലില്‍ തിരിച്ചെത്തി. നാലു ദിവസത്തിനകം താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങുമെന്ന് സിഎസ്കെ സിഇഒ കെ എസ് വിശ്വനാഥന് പി.ടിഐയോട് വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്സിലെ രണ്ടു താരങ്ങള്‍ക്കടക്കം 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദീപകിനൊപ്പം കൊറോണ സ്ഥിരീകരിച്ച ഋതുരാജ് ഗെയ്ക്വാദിന്റെ ക്വാറന്റീന് കാലാവധി കഴിഞ്ഞിട്ടില്ല. ബിസിസിഐ നിര്‍ദേശപ്രകാരം കോവിഡ് പോസിറ്റീവ് ആയവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. അതിനുശേഷം രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആകുകയും വേണം.