Thursday, March 28, 2024
 
 
⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം

24 മണിക്കൂറില്‍ 78,357 പേര്‍ക്ക് കൊവിഡ്, മരണം 1,045; രാജ്യത്ത് രോഗബാധിതര്‍ 37.69 ലക്ഷം

02 September 2020 10:38 AM

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേര്‍ക്ക് കൊവിഡ്. ഇന്നലെ മാത്രം 1,045 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 37.69 ലക്ഷമായി. ഇതില്‍ 29 ലക്ഷം പേരും രോഗമുക്തി നേടി. നിലവില്‍ 8.01 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 66,333 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയില്‍ എട്ട് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ രോഗബാധിതരുടെ എണ്ണം നാലരലക്ഷത്തിലേക്ക് അടുക്കുന്നു.

കേരളത്തില്‍ നിലവില്‍ 22,512 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുളളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 298 പേരാണ് മരിച്ചത്. 53,653 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് സെപ്റ്റംബറില്‍ രോഗവ്യാപനത്തിന്റെ തീവ്രത കൂടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. പ്രതിദിനം 10,000 മുതല്‍ 20,000 വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും രോഗവ്യാപനം കൂടുമ്ബോള്‍ മരണവും കൂടുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായ അവധി ദിവസങ്ങളെ തുടര്‍ന്ന് കൊവിഡ് കേസുകളുടെ പരിശോധനകള്‍ കുറഞ്ഞിരിക്കുകയാണ്. ഓണത്തിന് മുമ്ബ് 35,000 മുതല്‍ 40,000 വരെ സാംപിളുകളായിരുന്നു സംസ്ഥാനത്ത് പ്രതിദിനം പരിശോധിച്ചിരുന്നത്. എന്നാല്‍ തിങ്കളും ചൊവ്വയും അടക്കമുളള ഓണദിവസങ്ങളില്‍ 20,000ത്തില്‍ താഴെ സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഞായറാഴ്ച 27,908, തിങ്കളാഴ്ച 18,027, ചൊവ്വാഴ്ച 14,137 എന്നിങ്ങനെയാണ് പരിശോധിച്ച സാംപിളുകളുടെ എണ്ണം. രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് തിങ്കളാഴ്ച 1,530 പേര്‍ക്കും ചൊവ്വാഴ്ച 1,140 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ എണ്ണം കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലോകത്ത് ഇതുവരെ 2.58 കോടി ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ രാജ്യങ്ങളിലായി 8.61 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1.81 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 68.44 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 2.60 ലക്ഷം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 78,169, അമേരിക്കയില്‍ 41,979, ബ്രസീലില്‍ 41,889 എന്നിങ്ങനെയാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 5,899 പേരാണ് ഇന്നലെ മരിച്ചത്. ആയിരത്തിലേറെ മരണങ്ങളാണ് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration