തിരുവനന്തപുരത്ത് രണ്ട് പോലീസുകാര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം; തിരുവനന്തപുരത്ത് രണ്ട് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കും, സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ഓഫീസിലെ ഡ്രൈവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡ്രൈവറുടെ ഉറവിടം വ്യക്തമല്ല.
അതേസമയം, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ നാലാമത്തെ പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് ഒരു ഡ്രൈവര്‍ക്കും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച പോലീസുകാരന് കോവിഡ് ഉണ്ടാകാന്‍ കാരണം എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തല്‍. സ്റ്റേഷനിലെ സി. ഐ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.
തിരുവനന്തപുരത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ചുമതലയുള്ള കമാന്‍ഡോകള്‍ അടക്കം 14 പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് പതിനാറാമത് പോലീസുകാരനാണ് രോഗം ബാധിച്ചത്. പോലീസുകാര്‍ക്കിടയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.