തിരുവനന്തപുരത്ത് ഇന്ന് 477 പേര്‍ക്ക് കോവിഡ്: രോഗമുക്തി നേടിയത് 426 പേര്
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 477 പേര്‍ക്ക്. ഇതില്‍ 463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ ഇന്ന് 426 പേര് രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയില്‍ മൂന്ന് പേര് കൊവിഡ് മൂലമാണ് മരണമടഞ്ഞതെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), വിഴിഞ്ഞം സ്വദേശി ശബരിയാര് (65), വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരാണ് രോഗം മൂലം മരിച്ചതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്.