സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയം സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 30 ആയി.
എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. കഴിഞ്ഞ ദിവസം രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം ജില്ലയില്‍ പി കെ ബാലകൃഷ്ണനും തിരുവനന്തപുരത്ത് സെയ്ഫുദ്ദീനും. ബാലകൃഷ്ണന് നായര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുളള പരിശോധന ഫലം ഇന്നലെയാണ് പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കേയാണ് സെയ്ഫുദ്ദീന്‍ മരിച്ചത്.
മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.