കോവിഡ് : പഞ്ചാബില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ
അമൃത്സര്‍: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒമ്ബത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഏപ്രില്‍ 30 വരെയായിരിക്കും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് .
രോഗവ്യാപനം നിയന്ത്രണാതീതമായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും ഈ കാലയളവില്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതെ സമയം മഹാരഷ്ട്രയില്‍ കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട് .