കോവിഡ്; തിരുവനന്തപുരത്ത് പുതിയ ഉത്തരവ്: കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം
തിരുവനന്തപുരം ജില്ലയില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീടുകളില്‍ ഐസൊലേഷനില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് കലക്ടറുടെ ഉത്തരവിറങ്ങി. ഒറ്റയ്ക്കു കഴിയാന്‍ മുറിയും ടൊയ്ലറ്റ് സൗകര്യവും ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുക.
വാര്‍ഡ് തല സമിതിയുടെ പരിശോധനകള്‍ക്കു ശേഷമായിരിക്കും കോവിഡ് ബാധിതരെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുക. കോവിഡ് പോസിറ്റിവ് ആവുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 213പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.