കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം
കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്,വാക്സിന് വിതരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 35551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 526 പേര്‍ക്ക് രോഗം കൊണ്ട് ജീവന് നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണ സഖ്യ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കടന്നു. നിലവില്‍ 89 ലക്ഷത്തില്‍ അധികം ആളുകള്‍ ചികിത്സയിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കണക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്ട്ര, ഡല്‍ഹി ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.