ഇന്ത്യയെ പിടിമുറുക്കി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 17,296 പേര്‍ക്ക്, ആകെ മരണസംഖ്യ 15,301
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 407 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,301 ആയി.
ഇന്ത്യയില്‍ ആകെ 4,90,401 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 285637 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.
73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. 2429 മരണം റിപ്പോര്‍ട്ട് ചെയ്തു. 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 911 പേര് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 3726 പേര്‍ക്ക് കൊവിഡ് ബാധിച്ച കേരളത്തില്‍, 22 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.