രാജ്യത്ത് കോവിഡ് ബാധിച്ച് നാലാമത്തെ മരണം
ന്യൂഡൽഹി : കോവിഡ് ബാധയെത്തുടർന്ന് ഇന്ത്യയിൽ നാലാമത്തെ മരണം. കൊറോണ വൈറസ് ബാധിച്ച് 72 കാരൻ മരിച്ചതിനെ തുടർന്ന് രാജ്യത്തെ മരണസംഖ്യ നാലിലെത്തി. ജർമ്മനിയിൽ നിന്ന് ഇറ്റലി വഴി മടങ്ങിയ ഇയാൾ പഞ്ചാബിലെ നവൻഷഹർ ജില്ലയിലെ ആശുപത്രിയിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളുടെ ഫലം വന്നപ്പോഴാണ് കൊറോണ പോസിറ്റീവ് ആയത്.