Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
Sports

കോപ്പ അമേരിക്ക; ബ്രസീൽ ചാമ്പ്യന്മാർ

08 July 2019 09:51 AM

റിയോ ഡീ ജനീറോ: പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യന്മാരായി. എവർട്ടൺ, ഗബ്രിയേൽ ജെസ്യൂസ്‌, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളടിച്ചത്. ക്യാപ്‌റ്റൻ പൗലോ ഗുറൈറോ പെനൽറ്റിയിലൂടെ പെറുവിന്റെ ആശ്വാസഗോൾ നേടി.

കോപയിൽ ബ്രസീലിന്റെ ഒമ്പതാം കിരീടമാണിത്‌. 2007നുശേഷമുള്ള ആദ്യ കിരീടം. ആദ്യപകുതിയിൽ ബ്രസീൽ ആത്മവിശ്വാസത്തോടെ പന്ത‌് തട്ടി. കളിയുടെ പതിനഞ്ചാം മിനിറ്റിലാണ് ബ്രസീൽ ആദ്യ ഗോൾ നേടിയത്. മധ്യവരയ‌്ക്ക‌് പിന്നിൽ നിന്ന‌് നായകൻ ഡാനി ആൽവേസ‌് ബ്രസീൽ നീക്കത്തിന‌് തുടക്കമിട്ടു. പന്ത‌് വലത‌് വശത്ത‌് ഗബ്രിയൽ ജെസ്യൂസിന്റെ കാലുകളിൽ. ഗോൾമുഖത്ത‌് ഒറ്റപ്പെട്ട‌് നിൽക്കുന്ന എവർട്ടണെ ജെസ്യൂസ‌് കണ്ടു. മിന്നുന്ന ക്രോസ‌് പാഞ്ഞു. കൃത്യം എവർട്ടന്റെ കാലിൽ. ബ്രസീൽ 1–0.

ഗോൾവീണതോടെ കളി പൂർണമായും ബ്രസീലിന്റെ നിയന്ത്രണത്തിലായി. പെറുവിന‌് സമനില ഗോൾ ലഭിച്ചു. ആദ്യപകുതി അവസാനിക്കാൻ നാല‌് മിനിറ്റ‌് ശേഷിക്കേ പെനൽറ്റിയിലൂടെ പൗലോ ഗുറൈറൊ പെറുവിനെ ഒപ്പമെത്തിച്ചു. കുയേവയുടെ അടി തടയാനുള്ള ശ്രമത്തിനിടെ ബ്രസീൽ പ്രതിരോധക്കാരൻ തിയാഗോ സിൽവയുടെ കൈയിൽ പന്ത‌് തട്ടുകയായിരുന്നു.

ഏറെസമയം ആശ്വസിക്കാൻ പെറുവിന‌് കഴിഞ്ഞില്ല. മധ്യനിരയിൽ ആർതറിന്റെ ഉശിരൻ നീക്കം ബ്രസീലിന്റെ രണ്ടാം ഗോളിന‌് വഴിതുറന്നു. പെറു താരം യോഷിമർ യോട്ടുനിന്റെ കാലിൽ നിന്നും പന്ത‌് റാഞ്ചിയെടുത്ത ആർതർ ജെസ്യൂസിന‌് നൽകി. പെറു പ്രതിരോധക്കാരെയും ഗോൾകീപ്പറോയും മറികടന്ന‌് ജെസ്യൂസ‌് ഒന്നാന്തരമായി പന്ത‌് വലയിലെത്തിച്ചു.

രണ്ടാംപകുതിയിൽ ബ്രസീലിന‌് അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നും മുതലാക്കാനായില്ല. കളി തീരാൻ ഇരുപത‌് മിനിറ്റ‌് ശേഷിക്കേ രണ്ടാം മഞ്ഞാം കാർഡുമായി ജെസ്യൂസ‌് മടങ്ങി. പത്തുപേരായി ചുരുങ്ങിയതിന്റെ പതർച്ചയിൽനിന്ന്‌ ബ്രസീൽ പെട്ടെന്ന്‌ തിരിച്ചെത്തി. റോബർട്ട്‌ ഫിർമിനോയ്‌ക്ക്‌ പകരമെത്തിയ റിച്ചാർലിസൺ ബ്രസീൽ മുന്നേറ്റത്തിന്‌ ഉണർവ്‌ നൽകി. കളിയുടെ അവസാന ഘട്ടത്തിൽ എവർട്ടണെ പെറ പ്രതിരോധം വീഴ്‌ത്തി. ബ്രസീലിന്‌ പെനൽറ്റി. റിച്ചാർലിസൺ കിക്കെടുത്തു. ബ്രസീൽ കിരീടമുറപ്പിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration