പാചകവാതക വില കൂട്ടി; പുതുവർഷത്തിൽ വീണ്ടും ഇരുട്ടടി
റെയിൽവേ യാത്ര നിരക്ക് ഉയർത്തിയതിനും ഡീസൽ വില കുത്തിക്കുന്നതിനും പിന്നാലെ സബ്സിഡി ഉള്ള ഗാർഹിക പാചകവാതക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതൽ 28 രൂപ അധികം നൽകണം. മാസാവസാനം എണ്ണക്കമ്പനികൾ നടത്തിയ അവലോകന യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതൽ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു. വിമാന ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്റെ വിലവര്‍ദ്ധനവ്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാൻ കാരണമെന്നാണ് വിശദീകരണം.