തൃശ്ശൂർ പൂരം : പകർപ്പവകാശം വിവാദമാകുന്നു
തൃശ്ശൂർ : മേളവും പഞ്ചവാദ്യവുമൊന്നുംയൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയാതെ പെട്ടിരിക്കുകയാണ് മലയാളികൾ.റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ തൃശൂര്‍ പൂരത്തിന്റെ ഓഡിയോ പകര്‍പ്പാവകാശം സോണി മ്യൂസിക്ക് സ്വന്തമാക്കിയിരുന്നു.ഇതിനാൽ യൂട്യൂബിലിലേക് പഞ്ചവാദ്യം, പഞ്ചാരി മേളം, ഇലഞ്ഞിത്തറ മേളം എന്നിവ അപ്ലോഡ് ചെയ്യുമ്പോൾ യൂട്യൂബ് അത് പകർപ്പവകാശം പറഞ്ഞു റിമൂവ് ചെയ്യുന്നതായി വ്യാപക പരാതി ഉയരുന്നു.
ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും സോണിയുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘തൃശൂര്‍ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ എനിക്കു പങ്കില്ല. പ്രശാന്ത് പ്രഭാകറും പോസ്റ്റണ് മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്കു നല്കിയതെന്നന്നുമാണ് അറിവ്. അല്ലാതെ ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് നല്കിയിട്ടുള്ളതായി അറിയില്ല.’ റസൂല്‍ പൂക്കുട്ടി പറയുന്നു. തൃശൂര്‍ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. തന്റെ തറവാട്ടു സ്വത്തല്ല. ഏതെങ്കിലും കമ്പനിക്ക് അതിന്റെ കോപ്പി റൈറ്റ് എടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂട്യൂബ് കൂടാതെ ഫേസ്ബുക്കിലും ഇതേ പരാതി ഉയരുന്നുണ്ട്.പല ഓൺലൈൻ മാധ്യമങ്ങൾക്കും ഈ കാരണത്താൽ പൂരം ലൈവ് കൊടുക്കാൻ സാധിച്ചിരുന്നില്ല.