Thursday, March 28, 2024
 
 
⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ
News

ലോകസഭാ തോൽ‌വിയിൽ പതറാതെ സിപിഐഎം

28 June 2019 04:13 PM

Article by Abhijith VG for The Indian State

ബംഗാളിൽ നാടടച്ചു പരാജയപെട്ടപ്പോഴും ലോകസഭാ എലെക്ഷന് മുൻപ് ബ്രിഗേഡ് മൈതാനിയിൽ സിപിഐഎമ്മിനെയും ഇടതുപാർട്ടികളെയും വിശ്വസിച്ചു എത്തിച്ചേർന്ന ജനസാഗരത്തെ ഓർമ്മയുണ്ടോ ?അവർ മുഴുവൻ ഇടതിന് വോട്ടു ചെയ്യും എന്ന ഉറപ്പിൽ അല്ല അങ്ങനെയൊരു മനുഷ്യ സാഗരം അവിടെ ഒത്തുകൂടിയത്.

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം തികയുമ്പോഴാണ് കേരളത്തിലെ 13 ജില്ലകളിലായി  44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2015ൽ ഇതേ സീറ്റുകളിൽ 23 എണ്ണം എൽഡിഎഫ് ജയിച്ചപ്പോൾ ഇത്തവണ ഒരു സീറ്റു മാത്രമാണ് കുറഞ്ഞത്. ഒരു സീറ്റ് നഷ്ടമായിലെ എന്ന് ചോദിക്കുന്നവരോട് - 2015ലെ മിന്നുന്ന വിജയത്തിനും പിന്നീട് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭരണം പിടിച്ചതിനു ശേഷം കേരള രാഷ്ട്രീയത്തിൽ സംഭവിച്ച മാറ്റങ്ങൾ കൂടി കണക്കാക്കണം.

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതുമുതൽ പ്രതിപക്ഷവും വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങളും വളഞ്ഞിട്ടു അക്രമിക്കുകയിരുന്നു സർക്കാരിനെ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ചീറ്റിപോയപ്പോഴും മാധ്യമങ്ങളിൽ ചിലരെങ്കിലും കുപ്രചാരണവുമായി രംഗം അടക്കിവാണു. അപ്പോഴാണ് ശബരിമല വിധി വരുന്നത്. അതിനെ സുവർണ്ണാവസരമാക്കിയ ഒറ്റ എംഎൽഎ പാർട്ടി ബിജെപിയും കോൺഗ്രസ്സും ലോകസഭാ തെരെഞ്ഞെടുപ്പിൽ ആ വിധിയെ മുതലെടുത്തു.

സ്വന്തം മണ്ഡലത്തിൽ നിന്നും ഒളിച്ചോടിയായ രാഹുൽ ഗാന്ധിയെ കോൺഗ്രസ്സും ശബരിമലയെ ബിജെപിയും ആയുധമാക്കിയപ്പോൾ കേരളത്തിലെ ഇടതുപക്ഷം ഒറ്റ സീറ്റിലൊതുങ്ങി. അന്ന് മുതൽ സിപിഐഎമ്മിന് ആണിയടിക്കാൻ കാത്തിരുന്നവർക്കുള്ള മറുപടിയാണ് ഈ ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലെ യാതൊരു ഇടത് തരംഗവും പ്രതിഫലിക്കാതിരുന ലോകസഭാ ഫലം വന്ന് ഒരു മാസം തികയുമ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ നേടികൊണ്ടാണ് ഇടതു മുന്നണി ശക്തി തെളിയിച്ചത്. 

ലോകസഭാ പരാജയം താത്‌ക്കാലികമെന്നു സിപിഐഎം പറഞ്ഞപ്പോൾ കളിയാക്കിവർക്കുല മറുപടി നൽകികൊണ്ടാവണം രാഹുൽ ഗാന്ധിക്ക് 500 വോട്ട് ഭൂരിപക്ഷം നൽകിയ വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മാന്താട്‌ വാര്‍ഡ്‌ യുഡിഎഫില്‍ നിന്നും 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തത്‌. അന്ന് പറഞ്ഞ രാഹുൽ തരംഗം ഒരു മാസംകൊണ്ട് തീർന്നുപോയോ ?

കോട്ടയത്തെ സിറ്റിങ്‌ സീറ്റായ തിരുവാർപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ കോലീബി സഖ്യം കച്ചകെട്ടിയിറങ്ങിയതുകൊണ്ട് മാത്രം എൽഡിഎഫ് ഒരു സീറ്റു 2015ലേക്കാൾ കുറഞ്ഞു എന്ന് ആശ്വസിക്കാം. അതും 4 വർഷം മുൻപ് നടന്ന തെരെഞ്ഞടുപ്പുമായി താത്മ്യം ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ആശ്വാസം.ശബരിമല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ്‌ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ് പിടിച്ചെടുത്തു. ശബരിമലയുടെ പേരിൽ കലാപശ്രമം നടത്തിയ ബിജെപിക്കു കിട്ടിയതാകട്ടെ 9  വോട്ട്‌ മാത്രമാണ്‌. ശബരിമലയുടെ പേരിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് അവർ മനസ്സിലാക്കി എന്നതിന് തെളിവാണ് ഇത്.

ശബരിമളകൊണ്ട് ലോകസഭയിൽ കിട്ടിയ നേട്ടത്തിന്റെ ഒരു അംശം പോലും ബിജെപിക്ക് തുണയായില്ല.  ആകെ ഒരുസീറ്റ്‌ കൂടുതൽ കിട്ടിയതാകട്ടെ ചേർത്തല നഗരസഭയിൽ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തതാണ്‌. കണ്ണൂർ ധർമ്മടം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ കഴിഞ്ഞ തവണ 211 വോട്ടുകൾക്ക്‌ വിജയിച്ച ബിജെപി സ്ഥാനാർഥി ഇത്തവണ 58 വോട്ടിനാണ്‌ ജയിച്ചത്‌. കായംകുളം നഗരസഭയിൽ വിമതനിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്ത വാർഡിൽ ബിജെപിക്ക്‌ വെറും ആറ്‌ വോട്ടാണ്‌ ലഭിച്ചത്‌.

തിരുവനന്തപുരം ജില്ലയിലെ നിർണ്ണായകമായ കല്ലറ പഞ്ചായത്ത് ഭരണം നഷ്ടമായത് ഒരു പോരായ്മാ തന്നെയാണ്. എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചത് 138 വോട്ടുകൾക്കാണ്. ലോകസഭയിൽ വലിയ ഭൂരിപക്ഷം യുഡിഎഫ് നേടിയ വാർഡുകൾ തിരുച്ചുപിടിച്ചതുൾപ്പടെ വലിയ മുന്നേറ്റമാണ് വോട്ടിന്റെ എണ്ണത്തിൽ ഉണ്ടായത്.

ഒരു വർഷം കഴിഞ്ഞു നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ചവിട്ടുപടി എൽഡിഎഫും സിപിഐഎമും കടന്നു കഴിഞ്ഞു എന്ന് വേണം പറയാൻ. 2015ലെ തിരഞ്ഞെടുപ്പ് താരതമ്യം ചെയ്താൽ തന്നെ അന്നുണ്ടായ ഇടത് ചായ്‌വ് ഇപ്പോഴും പ്രാദേശിക തലങ്ങളിൽ ഉറച്ചു തന്നെ നിൽക്കുന്നു എന്ന നിഗമനത്തിൽ എത്താൻ സാധിക്കും.ഒപ്പം ലോകസഭയിൽ കണ്ട പിണറായി വിജയൻറെ 'ധാർഷ്ട്യം' എഫക്ട്  സിപിഐഎമ്മിനെ ഇത്തവണ ബാധിച്ചിലെ എന്നൊരു സംശയവും ?

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration