പ്രളയം രക്ഷാപ്രവർത്തനത്തിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന; ഒഴിവാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയ രക്ഷാപ്രവർത്തന സമയത്ത് ഉപയോഗിച്ച ഹെലിക്കോപ്പ്റ്ററുകളുടെ ചിലവിനായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഈ കാര്യങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.
കേരളത്തിൽ പ്രളയത്തിൽ ഉണ്ടായ നഷ്ടം നികത്തുന്നതിന് 31000 കോടി രൂപ ആവശ്യമാണെന്നും NDRF ഫണ്ടിൽ നിന്നും കിട്ടിയത് 2904.85 കോടി രൂപ മാത്രമെന്നെനും ഇത് മതിയായ തുക അല്ല എന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.