കോപ്പ അമേരിക്ക; ചിലിക്ക് വിജയത്തുടക്കം
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ ജപ്പാനെതിരെ ചിലിക്ക് വിജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ ചിലി, ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് തകർത്തത്. ഇരുപത് വർഷത്തിന് ശേഷമാണ് ജപ്പാൻ കോപ്പ അമേരിക്കയിൽ കളിക്കാനിറങ്ങുന്നത്.
മത്സരത്തിന്റെ 41-ാം മിനുറ്റിലാണ് ആദ്യ ഗോൾ വീണത്. 54-ാം മിനിറ്റിൽ ചിലി ലീഡ് ഉയർത്തി. 82-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഗോൾ നേടി.