സർക്കാരിന്റെ ഭൂവിനിയോഗ നയം മാറുന്നു ?
കാസര്‍കോട്: പ്രളയം തുടര്‍ച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാന്‍ സർക്കാർ ഒരുങ്ങുന്നതയിൽ സൂചന. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുക. ഇതിന്റെ സൂചനകൾ മന്ത്രി ഇ ചന്ദ്രശേഖരൻ നൽകിയിരുന്നു. "ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടിയിരിക്കുന്നു. നിയന്ത്രണത്തിന് വിധേയമായി ഖനനം നടത്തേണ്ടതുണ്ട്," മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.