സംസ്ഥാനത്ത് കോവിഡ് സോണുകളില്‍ മാറ്റം; ഗ്രീന്‍ സോണുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ അടുത്ത ദിവസങ്ങളില്‍ വര്‍ധനവുണ്ടായതോടെ കോവിഡ് സോണുകളില്‍ മാറ്റം. പുതിയ കോവിഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീനില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് 10 ജില്ലകള്‍ ഓറഞ്ച് സോണിലാകും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍. അടിയന്തിര സാഹചര്യങ്ങളില്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് എമര്‍ജന്‍സി പാസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.