Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

കേന്ദ്ര ബജറ്റ്; കേരളത്തിലെ റെയിൽവേ വികസനത്തിന് പല പദ്ധതികൾക്കും 1000 രൂപ വീതം

06 February 2020 11:29 AM

കേന്ദ്ര ബജറ്റിൽ റെയിൽവേ വകുപ്പിൽ കേരളത്തിനു നിരാശ. ബജറ്റ് രേഖകൾ അനുസരിച്ചു കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കലിനു മാത്രം ചെലവാക്കാൻ കഴിയുന്ന പണമാണ് അനുവദിച്ചിട്ടുള്ളത്. കോട്ടയം പാത ഇരട്ടിപ്പിക്കലിനു 88.60 കോടി രൂപയും അമ്പലപ്പുഴ- ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിനു 13.95 കോടി രൂപയും ലഭിക്കും.

എന്നാൽ തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 133.5 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും ഇതിൽ 5 കോടി രൂപ മാത്രമേ ഭൂമി ഏറ്റെടുക്കാൻ ഉപയോഗിക്കാൻ കഴിയൂ. ഭൂമിയേറ്റെടുത്ത പദ്ധതികളിൽ മാത്രം ചെലവാക്കാൻ കഴിയുന്ന എക്സ്ട്രാ ബജറ്ററി റിസോഴ്സിന്റെ (ഇബിആർ) കൂട്ടത്തിലാണു ബാക്കിയുളള 128 കോടി രൂപ. ഈ തുക ചെലവാക്കണമെങ്കിൽ 217 കോടി രൂപ മുടക്കി തിരുവനന്തപുരം മുതൽ നേമം വരെയുളള ഭാഗത്തെ ഭൂമി ഏറ്റെടുക്കണം. അതിനു പണമില്ല.

റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനലിനും അവഗണയാണ്. ഒന്നാം ഘട്ടത്തിന് 132 കോടി രൂപ ആവശ്യമായ പദ്ധതിക്ക് 50 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. മുൻപു നേമത്തിന് അനുവദിച്ച 23 കോടി രൂപ കൂടി ദക്ഷിണ റെയിൽവേ തൂത്തുകുടി– അറപ്പുകോട്ട പാത നിർമാണത്തിനായി വകമാറ്റി. കൊച്ചുവേളിയിലും എറണാകുളത്തും ഓട്ടമാറ്റിക് കോച്ച് വാഷിങ് പ്ലാന്റിന് 1.73 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

കേരളത്തിന് റെയിൽവേ വികസനത്തിന് അനുവദിച്ചവ ഇങ്ങനെ :

  • ശബരി റെയിൽവേ – 1000 രൂപ
  • പാലക്കാട് കോച്ച് ഫാക്ടറി– 1000 രൂപ
  • എറണാകുളം –അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ– 3000 രൂപ
  • ഹരിപ്പാട്–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ– 13.95 കോടി
  • കോട്ടയം പാത ഇരട്ടിപ്പിക്കൽ– 88 കോടി
  • നേമം ടെർമിനൽ –50 ലക്ഷം
  • എറണാകുളം– ഷൊർണൂർ മൂന്നാം പാത– 1000 രൂപ
  • ഓട്ടമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് എറണാകുളം, കൊച്ചുവേളി – 1.73 കോടി
  • പിറ്റ്‌ലൈൻ ക്യാറ്റ് വോക്ക് എറണാകുളം– 90 ലക്ഷം
  • ഗുരുവായൂർ– തിരുനാവായ പാത– 1000 രൂപ
  • തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ– 133.5 കോടി (ചെലവാക്കാൻ കഴിയുന്നത് 5 കോടി)
  • കൊച്ചുവേളി അഡീഷണൽ പ്ലാറ്റ്ഫോം – ഇല്ല
  • ചെങ്ങന്നൂർ സ്റ്റേഷൻ വികസനം– ഇല്ല
  • കൊല്ലം മെമു ഷെഡ് വികസനം– ഇല്ല
  • പാലക്കാട് ബൈപ്പാസ് ലൈൻ– ഇല്ല
  • പാലക്കാട് പിറ്റ്‌ലൈൻ– ഇല്ല
  • ഷൊർണൂർ യാഡിൽ നിന്നുളള ഒരു കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ– ഇല്ല
  • കൊല്ലം പിറ്റ്‌ലൈൻ– ഇല്ല
  • 2 പുതിയ ഇന്റർമീഡിയറ്റ് ബ്ലോക്ക് സെക്‌ഷൻ ആലപ്പുഴ റൂട്ടിൽ – ഇല്ല
  • എൽഎച്ച്ബി കോച്ച് ഹാൻ‍ഡിലിങ് ഫെസിലിറ്റി, എറണാകുളം– ഇല്ല
  • നിലമ്പൂർ ഷൊർണൂർ സെക്‌ഷനിൽ ക്രോസിങ് സ്റ്റേഷനുകൾ– ഇല്ല

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration