വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിനെതിരെ ജപ്തി; നടപടികള്‍ തുടങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
തിരുവനന്തപുരം: വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിനെതിരെ ജപ്തി നോട്ടീസ്. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് മെഡിക്കല്‍ കോളേജിനെതിരെ ജപ്തി നടപടികള്‍ തുടങ്ങിയത്. 60 ദിവസത്തിനകം 127 കോടി രൂപയും പലിശയും അടക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലെങ്കില്‍ മാനേജ്മെന്റിന് കീഴിലെ വസ്തുക്കള്‍ ഏറ്റെടുക്കുമെന്ന് നോട്ടീസിന്റെ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.