Wednesday, April 17, 2024
 
 
⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം
News

രണ്ടു വയസുകാരി ഇഷാനിയെ കെട്ടിപ്പിടിച്ച്‌ ഹൃദയം തകര്‍ന്ന് മുത്തശ്ശി

12 November 2019 10:00 AM

നെയ്യാറ്റിന്‍കര: 'ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയൂ' ഹൃദയം തകര്‍ന്നുള്ള നിലവിളി നെയ്യാറ്റിന്‍കര ഊരൂട്ടുകാല 'തിരുവോണം' വീട്ടില്‍ നിന്ന് ഉയരുമ്പോൾ കൂടി നിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. അച്ഛനും അമ്മയും വിടവാങ്ങിയത് തിരിച്ചറിയാനുള്ള പ്രായമെത്താത്ത കുഞ്ഞ് ഇഷാനിയെ കൈയ്യിലെടുത്ത് മുത്തശ്ശിയായ സരസ്വതിയമ്മ വിലപിക്കുമ്പോൾ വിതുമ്പൽ ചുറ്റുമുയരുന്നുണ്ടായിരുന്നു. എന്നാല്‍ ചലനമറ്റ് കിടക്കുന്ന മാതാപിതാക്കളായ സൗമ്യയേയും രാഹുലിനേയും നോക്കി ഒന്നുമറിയാതെ ഇഷാനി ആള്‍ക്കൂട്ടം കണ്ടു പകച്ചും പെട്ടിക്കുള്ളില്‍ അച്ഛനുമമ്മയും കിടക്കുന്നതു നോക്കിയും അവളുടെ കളിചിരികള്‍ തുടരുകയായിരുന്നു. അച്ഛനും അമ്മയും എന്താണ് എഴുന്നേല്‍ക്കാത്തത് എന്നുമാത്രമായിരുന്നു അവളുടെ സംശയം.

തിങ്കളാഴ്ച രാവിലെയോടെ മകളെ അവളുടെ മുത്തശ്ശിയെ ഏല്‍പ്പിച്ച്‌ സന്തോഷത്തോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഇറങ്ങിയതായിരുന്നു യുവദമ്പതികളായ സൗമ്യയും രാഹുലും. എന്നാല്‍ റോഡപകടത്തിന്റെ രൂപത്തില്‍ പാതിവഴിയില്‍ വെച്ച്‌ അവരെ മരണം തട്ടിയെടുത്തു. രണ്ട് വയസുള്ള മകള്‍ ഇഷാനിയെ ഒപ്പം കൂട്ടാതിരുന്നതിനാല്‍ അവള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കടമ്പാട്ടുകോണത് ഇന്നലെ പതിനൊന്ന് മണിക്ക് കാറും കെഎസ്‌ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് കുഞ്ഞ് ഇഷാനിയെ അനാഥയാക്കിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനായ ജെ രാഹുല്‍ (28) പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറാണ്. ഭാര്യ സൗമ്യ (24) അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറായി ജോലി ചെയ്ത് വരികയായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration