പ്രിത്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലെ ധനുഷ് ഗാനം
കലാഭവൻ ഷാജോൺ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പ്രിത്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലെ ആദ്യ ഗാനം റീലീസ് ചെയ്തു. തമിഴ് സൂപ്പർസ്റ്റാർ ധനുഷ് ആണ് ഗാനം എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
വീഡിയോ കാണാം :
ഓണത്തിന് ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ് പ്രതീക്ഷിക്കുന്നത്. മിയ ജോർജ് , പ്രയാഗ മാർട്ടിൻ , മഡോണ സെബാസ്റ്റിയൻ, ധർമജൻ, വിജയരാഘവൻ, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. ഈ ചിത്രത്തിലൂടെ തമിഴ് നടൻ പ്രസന്ന മലയാളത്തിൽ അരങ്ങേറുകയാണ്.