കേരള പോലീസിലും ബ്ലോക്ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കാൻ സർക്കാർ
തിരുവനന്തപുരം : വിവിധ സേവനങ്ങളും പ്രവർത്തനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാനും കൂടുതൽ സുതാര്യമാക്കാനും കേരള പൊലീസ് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പാക്കും. പാസ്പോർട്ട് വെരിഫിക്കേഷൻ, കേസന്വേഷണപുരോഗതി, ബറ്റാലിയൻ ഭരണം, നിലവിൽ പൊലീസ് ഉപയോഗിക്കുന്ന അഭ്യന്തര ഭരണ പ്രോസസിങ് സിസ്റ്റം (അയാപ്സ് ) തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഭാഗമാകും. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഇതിൽ വരില്ല.
രാജ്യത്ത് ആദ്യമാകും സംസ്ഥാന പൊലീസിൽ ബ്ലോക്ക് ചെയിൻ നടപ്പാക്കുന്നത്. മഹാരാഷ്ട്ര പൊലീസ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല. പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ സ്റ്റാർട്ടപ് മിഷൻ സിഇഒയെ ചുമതലപ്പെടുത്തി.