കോവിഡിനെ നന്നായി പ്രതിരോധിക്കുന്നു; പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി അധ്യക്ഷന്റെ പ്രശംസ. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം കടമ മറക്കുകയാണ്. പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണെന്നും കേരളത്തിലെ പ്രതിപക്ഷം കടമ മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.