ബാഴ്സലോണയ്ക്ക് വീണ്ടും തോൽവി
സെവിയ : ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന് പിന്നാലെ ബാർസ കോപ്പ ഡെൽ റെ (കിങ്സ് കപ്പ്) കിരീടവും കൈവിട്ടു. ഫൈനലിൽ വലെൻസിയയുടെ ജയം 2–1ന്. തുടരെ 4 വർഷം കൈവശം വച്ച കിരീടമാണ് ബാർസ വിട്ടു കൊടുത്തത്.
ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ബാർസ പിന്നീട് മെസ്സിയുടെ ഗോളിൽ തിരിച്ചടിച്ചെങ്കിലും തുടർന്നു ഗോൾ നേടാനായില്ല.