Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News Automobiles

ഔഡി A3 സെഡാനിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു

22 April 2020 02:29 PM

ജനപ്രിയ എന്‍‌ട്രി ലെവല്‍ കോം‌പാക്‌ട് സെഡാനിന്റെ 2021MY പതിപ്പ് ഔഡി അവതരിപ്പിച്ചു. മുൻകാല മോഡലുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ മൂന്ന് മോഡലുകള്‍ മാത്രം വില്‍പ്പനയുള്ള ഔഡി ഇന്ത്യ 2021 മധ്യത്തോടെ സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാഹ്യ ഡിസൈനില്‍ നിരവധി മാറ്റങ്ങൾ ഔഡി അവതരിപ്പിക്കുന്നു. ഷാര്‍പ്പ് ലൈനുകളും കട്ടുകളും ഔഡി A3 സ്‌പോര്‍ട്‌ബാക്കില്‍ ഉചിതമാണെന്ന് തോന്നുമെങ്കിലും ഒറ്റ നോട്ടത്തില്‍ പലര്‍ക്കും സെഡാനിന്റെ രൂപകല്‍പ്പന ദഹിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. എഡ്ജിയര്‍ ബൗണ്ടറികള്‍, എക്സ്റ്റെന്‍ഡഡ് ഫെന്‍ഡറുകള്‍, പുതിയ ബമ്പർ ഘടകങ്ങള്‍ എന്നിവ ലഭിച്ചിട്ടും, മൊത്തത്തിലുള്ള രൂപഘടന സാധാരണ A3 - കോം‌പാക്‌ട്, കൂപ്പ് എന്നിവയ്ക്ക് സമാനമായി തുടരുന്നു.

പിന്‍ ഡോറുകളുടെ അടിഭാഗത്ത്, ഒരു ചെറിയ ഔഡി ലോഗോ ഉണ്ട്, ഇത് ഒരു നോ കോസ്റ്റ് ഓപ്ഷനാണ്. സാധാരണ ഔഡി മോഡലുകള്‍ ഇത്ര അഗ്രസ്സീവായി കാണാന്‍ തുടങ്ങിയാല്‍, അവയുടെ RS പതിപ്പുകള്‍ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവില്ല. വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കാറിന്റെ വലുപ്പം അല്‍പ്പം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടാതെ, ഉയര്‍ന്ന പിന്‍ഭാഗവും വലിയ ഡിഫ്യൂസറും അതിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.25 ആയി കുറയ്ക്കാന്‍ സഹായിച്ചു.


സുഖസൗകര്യങ്ങളും ഡൈനാമിക്സും തമ്മിലുള്ള മികച്ച ബാലന്‍സ് നേടുന്നതിന് സസ്പെന്‍ഷന്‍ മാറ്റങ്ങളും നിര്‍മ്മാതാക്കള്‍ വരുത്തി. അകത്തളത്തില്‍ ഡിസൈന്‍ ശൈലിയില്‍ വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. സവിശേഷതകളും ഫീച്ചറുളും സമൃദ്ധമായിരിക്കുമ്പോള്‍ ഫിസിക്കല്‍ ബട്ടണുകളുടെ ഉപയോഗം ചുചുരുക്കിയിട്ടുണ്ട്.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡ്രൈവര്‍ കേന്ദ്രീകൃതവും പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലുകളാല്‍ ചുറ്റപ്പെട്ടതുമാണ്. സെന്റര്‍ കണ്‍സോളുമായി ഇത് നന്നായി യോജിക്കുന്നു. ഒപ്പം പരിഷ്കരിച്ച 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനോട് ചേര്‍ന്നാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഔഡിയുടെ MMI സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിന് 10 മടങ്ങ് വേഗത്തിലുള്ള പ്രോസസ്സിംഗ് ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.


പുതിയ 1.5 ലിറ്റര്‍ '35' TFSi പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് 2021 A3 ശ്രേണി ഔഡി അവതരിപ്പിച്ചത്. പെട്രോള്‍ യൂണിറ്റ് 148 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമ്ബോള്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് യൂണിറ്റിന് 50 Nm ടോർക്കും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ആഗോള വിപണികളില്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് S-ട്രോണിക് DCT ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്. രണ്ടാമത്തെ 2.0 ലിറ്റര്‍ TDi മോട്ടര്‍ ഏഴ് സ്പീഡ് S-ട്രോണിക് യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് 148 bhp കരുത്തും 360 Nm torque ഉം പുറപ്പെടുവിക്കുന്നു.


ഔഡി ഇന്ത്യ പുതിയ A3 സെഡാനെ അതിന്റെ പെട്രോള്‍ ഫോര്‍മാറ്റിലാണ് കൊണ്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന്റെ താഴ്ന്ന പതിപ്പുകളില്‍ മൈല്‍ഡ്-ഹൈബ്രിഡ് ഓപ്ഷനുകള്‍ ഉണ്ടാവില്ല. മെര്‍സിഡീസ് ബെന്‍സ് A-ക്ലാസ് ലിമോസിന്‍, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എന്നിവയാണ് ഔഡി A3 സെഡാനിന്റെ പ്രധാന എതിരാളികള്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration