
ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിലേക്ക് ത്രിവത്സര ഡിപ്ലോമ കേഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിലേക്ക് തകിൽ, നാദസ്വരം ത്രിവത്സര ഡിപ്ലോമ കേഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15നും 20 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ്സ് പാസ്സായവരും (പ്ലസ് ടു പാസ്സായവർക്ക് മുൻഗണന).
ഹിന്ദു സമുദായത്തിൽ പെട്ട ആൺകുട്ടികളുമായിരിക്കണം. പ്രവേശനം ലഭിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോർഡ് നൽകും. അപേക്ഷാ ഫോറം 100 രൂപ നിരക്കിൽ വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 12ന് വൈകിട്ട് 5നകം ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ നൽകണം. അപേക്ഷകരുടെ അഭിരുചി പരീക്ഷ 15ന് രാവിലെ 10 മുതൽ ആറ്റിങ്ങൽ കലാപീഠത്തിൽ നടക്കും.