അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം
ന്യൂഡൽഹി : ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം. സമഗ്രസംഭാവനയ്ക്കാണ് അമിതാഭിന് ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരം. ഏകകണ്ഠമായാണ് തീരുമാനമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ അറിയിച്ചു. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്കി ആദരിച്ചിട്ടുണ്ട്.