ലോക്ക് ഡൗണിനിടെ പുതിയ പരീക്ഷണവുമായി നടി മാളവിക മോഹനന്
ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ പുതിയ കഴിവുകള്‍ പരീക്ഷിക്കുന്ന ഈ കാലത്ത് ഔട്ട് ഡോറില്‍ പരീക്ഷിച്ച പുതിയ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ നടി മാളവിക മോഹനന്. രാജ്യത്തെ ആദ്യ ഫോര്‍മുല വണ്‍ ട്രാക്കിലൂടെ ബൈക്കോടിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ”ബൈക്കിനോടുള്ള തന്റെ പ്രണയം ഒരു പടികൂടി മുന്നോട്ടു പോയെന്നും കഴിഞ്ഞ ജൂണില്‍ മികച്ച റൈഡേര്സിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ ബുദ്ധ് ഇന്റര്‍നാഷണലില്‍ ബൈക്കോടിച്ചെ”ന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
”അതുവരെ സാധാരണ ബൈക്ക് മാത്രം ഓടിച്ചിരുന്ന തനിക്ക് അവരുടെ വേഗത്തിനൊപ്പം എത്താനായില്ലെങ്കിലും ട്രാക്കിലൂടെയുള്ള ബൈക്ക് ഓടിക്കല്‍ ആവേശം നല്കി. ആ ദിവസവും ആ നിമിഷവും മിസ് ചെയ്യുന്നുണ്ടെന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ സിരകളില്‍ ആവേശം നിറയുമെ”ന്നും മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. പട്ടംപോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് അരങ്ങേറ്റം. മോഡലിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിജയ് നായകനാകുന്ന മാസ്റ്റര്‍ ആണ് മാളവികയുടെ പുതിയ ചിത്രം.