Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു
News Entertainment

മലയാളത്തിന്റെ അഭിനയ ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

21 May 2019 12:00 AM

ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..... 2018ൽ ഇറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നത് അങ്ങനെയാണ്. പാട്ടിലേതുപോലെയൊരു ഫാന്റസി പറയുന്നില്ലെങ്കിലും സിനിമ കണ്ടു തുടങ്ങുന്ന ഏതൊരു കുഞ്ഞുമനസും കേട്ടുതുടങ്ങുന്നത് ഒരുപക്ഷെ ഈ നാമം കേട്ടു തന്നെ ആയിരിക്കും. മോഹൻലാൽ. മലയാളത്തിന്റെ സ്വന്തവും അഭിമാനവുമായ നമ്മുടെ ലാലേട്ടൻ.

സിനിമാലോകം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഈ മഹാനടന് ഇന്ന് ജന്മദിനം. പിറന്നാൾ ആശംസകൾ ലാലേട്ടാ..

1960 മെയ് 21ന് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി പത്തനംതിട്ട ജില്ലയിൽ എലന്തൂരിൽ ജനനം. അവിടെ നിന്നും പിന്നീട് അനന്തപദ്മനാഭന്റെ മണ്ണിലേക്ക്. മുടവൻമുകൾ എൽപി സ്‌കൂളിലും തിരുവനന്തപുരം മോഡൽ സ്‌കൂള്‌ലുമായി പഠനം. 1972ൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ മികച്ച നടനുള്ള അവാർഡ് വാങ്ങി ശ്രദ്ധേയനാവുന്നു. പിന്നീട് പഠനം തിരുവനന്തപുരം എംജി കോളേജിൽ.കോളേജിൽ ഒരു സിനിമ അസോസിയേഷൻ രൂപപ്പെടുത്തി എടുക്കുന്നതിൽ നേതൃത്വം നൽകി. 1977ലും 1978ലും സംസ്ഥാന റെസ്റ്റലിങ് ചാമ്പ്യൻ കൂടിയാണ് മോഹൻലാൽ.

ലാലിൻറെ കൂട്ടുകാരുടെ തന്നെ സംരംഭമായ ഭാരതി സിനി ഗ്രൂപ്പിന്റെ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ലാലിൻറെ സിനിമ പ്രവേശം. പക്ഷെ ഈ ചിത്രം ആകെ റിലീസ് ചെയ്തത് ഒരു തീയറ്ററിൽ മാത്രം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടതുമില്ല. പിന്നീട് 1980ൽ "മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ" വില്ലനെ നവോദയ അപ്പച്ചൻ കണ്ടെത്തുമ്പോൾ അദ്ദേഹം പോലും ചിന്തിച്ചിട്ടുണ്ടാവില്ല, മലയാളം സിനിമയും ലോക സിനിമ ലോകവും ശ്രദ്ധിക്കാൻ പോന്ന ഒരു ഇതിഹാസത്തെയാണ് താൻ കണ്ടെത്തിയത് എന്ന്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങിയ ആ പ്രതിഭാസം മലയാളവും തമിഴും ഹിന്ദിയും തെലുങ്കും കന്നഡയും പിന്നിട്ട് ലൂസിഫറിൽ എത്തി നിൽക്കുമ്പോൾ ആടി തീർത്തത് 340ൽ അധികം വേഷങ്ങൾ. 1986ൽ മാത്രം പുറത്തിറങ്ങിയത് 36 ചിത്രങ്ങളാണ്. 1984ൽ പൂച്ചക്കൊരു മൂക്കുകുത്തി എന്ന പ്രിയദർശൻ ചിത്രത്തിൽ ആദ്യ കോമഡി വേഷം. തുടർന്നങ്ങോട്ട് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്നത് മുപ്പതിലധികം ചിത്രങ്ങൾ. നാൽപ്പത് വർഷത്തേ അഭിനയ ജീവിതത്തിൽ ഫാസിൽ, ബോബൻ കുഞ്ചാക്കോ, ബാലു കിരിയത്ത്, ജെ ശശികുമാർ, ഐവി ശശി,ഭദ്രൻ, ബാലചന്ദ്ര മേനോൻ,ശ്രീകുമാരൻ തമ്പി, സത്യൻ അന്തിക്കാട്, ജോഷി, ഭരതൻ, മണിരത്നം, പ്രിയദർശൻ, ഹരിഹരൻ, പദ്മരാജൻ, കമൽ, സിബി മലയിൽ, വേണു നാഗവള്ളി, ഭരത് ഗോപി, തമ്പി കണ്ണന്താനം, ഷാജി കൈലാസ്, ലോഹിതദാസ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം നിരവധി ചിത്രങ്ങൾ.

തീരുന്നില്ല - ബ്ലെസി, റാഫി മെക്കാർട്ടിൻ, റോഷൻ ആൻഡ്രൂസ്, രഞ്ജിത് എന്നീ ഈ കാലഘട്ടത്തിലെ സംവിധായകർക്കൊപ്പമുള്ള ചിത്രങ്ങൾ വേറെയും. ഏറ്റവും ഒടുവിൽ യുവതാരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാനത്തിൽ അരങ്ങേറിയ ലൂസിഫർ റെക്കോർഡ് ഹിറ്റുമായി ഇപ്പോഴും തീയ്യറ്ററിൽ. ഇനി വരാനുള്ളത് ജിബി-ജോജു കൂട്ടുക്കെട്ടിൽ ഇറങ്ങുന്ന "ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന ", പ്രിയദർശൻ സംവിധാനം ചെയുന്ന "മരയ്ക്കാർ :അറബി കടലിന്റെ സിംഹം, "സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്നിവയാണ്. കൂടാതെ "ബാരോസ് :ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ " എന്ന ചിത്രവും ഉണ്ട്. ഈ ചിത്രം ലാലേട്ടന്റെ ആദ്യ സംവിധാന സംഭരംഭമാണ്.

ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ തീരില്ല ഓരോ ചിത്രത്തിൻറെ വിശേഷങ്ങളും.


സിനിമ മേഖല മാത്രമല്ല ലാലിന് പ്രിയം. ഏഴോളം തീയറ്റർ പെർഫോമൻസുകൾ. കാവാലം നാരായണ പണിക്കരുടെ കർണ്ണഭാരത്തിൽ കർണ്ണനായും, പ്രശാന്ത് നാരായണന്റെ ചായമുഖിയിൽ ഭീമനായും വേദി നിറഞ്ഞു നിന്നു.13 അന്യഭാഷാ ചിത്രങ്ങൾ ലാലിന്റെതായി ഇറങ്ങി.ഒരു ചിത്രം ഇറങ്ങാനിരിക്കുന്നു. നിരവധി ചിത്രങ്ങളിൽ ഗായകനായും ലാലേട്ടൻ സിനിമാലോകത്ത് നിറഞ്ഞു നിൽക്കുന്നു.

1986ൽ ടി.പി ബാലഗോപാലൻ എം.എ എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്ക്കാരം. 1991ൽ അഭിമന്യു, കിലുക്കം, ഉള്ളടക്കം എന്നീ ചിത്രങ്ങൾക്ക് വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാർഡ്. 1995ൽ സ്ഫടികം, കാലാപാനി, 1999 വാനപ്രസ്ഥം , 2005ൽ തന്മാത്ര, 2007ൽ പരദേശിയിലൂടെയും മോഹനലാൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. 6 മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും 2 തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള (1991 - ഭരതം,1995 -കാലാപാനി ) സംസ്ഥാന അവാർഡ് നിർമ്മാതാവിന്റെ റോളിൽ ലാലേട്ടൻ കരസ്ഥമാക്കി.

1989ൽ കിരീടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ലാലേട്ടൻ 1991ൽ ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡായി മാറ്റി. 2000ത്തിൽ വാനപ്രസ്ഥത്തിന് മികച്ച നടനുള്ള അവാർഡും മികച്ച ചിത്രത്തിനുള്ള അവാർഡും. വാനപ്രസ്ഥം നിർമ്മാണം നിർവഹിച്ചത് മോഹൻലാൽ ആയിരുന്നു. പുലിമുരുകൻ, ജനത ഗ്യാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് 2017ൽ വീണ്ടും മികച്ച നടനുള്ള ദേശീയ സ്പെഷ്യൽ ജൂറി അവാർഡ്.

ഇതുകൂടാതെ നിരവധി സൗത്ത് ഫിലിം ഫെയർ അവാർഡുകൾ, ഫിലിം ക്രിട്ടിക്ക്സ് അവാർഡുകൾ, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, മാതൃഭൂമി ഫിലിം അവാർഡുകൾ തുടങ്ങി എണ്ണിയാൽ ഉടനെയെങ്ങും തീരില്ല ആ കണക്കുകൾ.

ഈ അവാർഡുകൾ അല്ലാതെ നിരവധി അംഗീകാരങ്ങളാണ് ലാലേട്ടനെ തേടി എത്തിയത്.2001ൽ പദ്മശ്രീയും 2019ൽ പദ്മഭൂഷണും നൽകി രാജ്യം ആ പ്രതിഭയെ ആദരിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് 2010ലും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 2018ലും ഡോക്റ്ററേറ്റ് നൽകി ആദരിച്ചു. ലെഫ്റ്റനെന്റ കേണൽ പദവി ലഭിക്കുന്ന ആദ്യ അഭിനേതാവാണ് മോഹൻലാൽ.

സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, കേരളം ഹാൻഡ്‌ലൂം ഇൻഡസ്ട്രീസ്, ശുഭയാത്ര 2015 , മൃതസഞ്ജീവനി തുടങ്ങി നിരവധി സർക്കാർ വകുപ്പുകളുടെയും ക്യാംപയിനുകളുടേയും ഗുഡ്‌വിൽ അംബാസിഡർ കൂടിയായിരുന്നു മോഹൻലാൽ.

അഭിനയ ജീവിതത്തിൽ നാൽപ്പത് വർഷങ്ങൾ പിന്നിട്ട് പടയോട്ടം തുടരുന്ന ഈ അഭിനയ ഇതിഹാസത്തിനു ഓൺലൈൻ വാർത്ത ലോകത്തേക്ക് പുതിയ വാതായനങ്ങൾ തുറക്കുന്ന "ദി ഇന്ത്യൻ സ്റ്റേറ്റ്" ന്റെ പിറന്നാൾ ആശംസകൾ.

Read Here : 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration